
തിരുവനന്തപുരം : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ, ഗർഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കഴിഞ്ഞ വർഷം ജൂൺ 20ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കർശന നടപടിക്ക് നിർദേശിച്ചത്.
മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതു ഇടത്തു വച്ച് രണ്ടുപേരെ മർദിക്കുന്നത് ഫോണിൽ പകർത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇത് അറിഞ്ഞെത്തിയ യുവതിക്കാണ് സ്റ്റേഷനിൽ മർദനമേറ്റത്.
സംഭവത്തിന്റെ വീഡിയോ ഹൈക്കോടതി നിർദേശത്തിലാണ് യുവതിക്ക് ലഭിച്ചത്. യുവതിയെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും വീഡിയോയിൽ കാണാം. കൂടുതൽ അക്രമത്തിനു മുതിർന്ന എസ്എച്ച്ഒയെ മറ്റ് ഉദ്യോഗസ്ഥർ പിടിച്ചുനിർത്തുകയായിരുന്നു. നിലവിൽ അരുരിൽ എസ്എച്ച്ഒ ആണ് പ്രതാപചന്ദ്രൻ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




