
തൃശൂര്‍ : അയല്‍വാസി യുവതിയെ കുത്തിക്കൊന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി സൗമ്യ (45)യാണ് മരിച്ചത്. സൗമ്യയുടെ അയല്‍വാസിയായ തോമസാണ് കുത്തിയത്. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗമ്യ രാത്രി ഏഴുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




