ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇവര്‍ കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്സ് കമ്പനിയിലെ ജീവനക്കാരാണ്. കമ്പനിയുടെ അടുത്ത വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ആടിനെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ടപ്പോഴാണ് രണ്ടാമത്തെയാളും ഇറങ്ങിയത്. മാവൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top