തിരുനെല്ലി അപ്പപ്പാറയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല

HIGHLIGHTS : Woman stabbed to death by boyfriend in Thirunelli Appapara

cite

വയനാട്: തിരുനെല്ലി അപ്പപ്പാറയില്‍ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പെണ്‍മക്കള്‍ക്കും പരിക്കേറ്റു.ആക്രമണത്തില്‍ പ്രവീണയുടെ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല. പ്രദേശത്ത് പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. പരുക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമായി തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!