HIGHLIGHTS : Woman loses Rs 8.31 lakh in online fraud: Youth arrested

മൂന്നാര്‍: പാര്‍ട്ട്‌ടൈം ജോലിയുടെ മറവില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവാടി, തെനയങ്കല്‍പറമ്പില്‍ സലിം (28) ആണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രം വഴി ഇടുക്കി സ്വദേശി യുവതിയില്‍ നിന്ന് മിന്ത്ര മാള്‍ ഫ്രീ ഷോപ്പിങ് പ്ലാറ്റ് ഫോം ലിങ്കുവഴി പണം നിക്ഷേപിച്ചാല്‍ ടാസ്‌ക് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 8,31,865 രൂപ തട്ടിയെടുക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ക്രൈം റെക്കാര്‍ ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് ബിജുവിന്റെ നേതൃത്വ ത്തില്‍ മൂന്നാര്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിനു ആന്‍ഡ്രൂ സ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ വി ഷിജു, സിവില്‍ പൊലീസ് ഓഫീസര്‍ റസാക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികു ളം കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു