ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സൗദി റിയാല്‍ പിടിച്ചു

HIGHLIGHTS : Saudi riyals seized while trying to smuggle them

cite

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിദേശ കറന്‍സി പിടിച്ചെടുത്തു. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 44.4 ലക്ഷം രൂപയുടെ സൗദി റിയാലാണ് പിടിച്ചത്.

കൊച്ചിയില്‍ നിന്ന് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ്ക്ക് പോകാന്‍ വന്ന മുവാറ്റുപുഴ സ്വദേശി ഗീതയാണ് കറന്‍സി കടത്താന്‍ ശ്രമിച്ചത്. 500ന്റെ റിയാലാണ് ഇവരില്‍നിന്ന് കണ്ടടുത്തത്. അലുമിനിയം പാക്കറ്റുകളിലാക്കി ബാഗിന്റെ അകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു നോട്ടുകള്‍.

പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വിശദ അന്വേഷണം തുടങ്ങി. ഈ യാത്രക്കാരി ഇതിനുമുമ്പും ദുബായിലേക്ക് പോയിട്ടുണ്ടെന്നാണ് അറിയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!