അന്തര്‍ജില്ലാ മോഷ്ടാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഗൂഡല്ലൂര്‍ ബിതര്‍കാട് മേലാത്ത് വീട്ടില്‍ അബ്ദുള്‍ കബീറി(56)നെതിരെയാണ് നടപടി. ഇയാളുടെ പേരില്‍ കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം തുടങ്ങി 20 കേസുകളുണ്ട്.

മലാപ്പറമ്പ് സ്വദേശിയുടെ വീട്ടില്‍ മോഷണം നടത്തിയതിന് കോഴിക്കോട് ജില്ലാ ജയിലില്‍ തടവിലായിരുന്നു. കാപ്പ ഉത്തരവ് പ്രകാരം ജില്ലാ ജയിലില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

പ്രതിക്കെതിരെ ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അരുണ്‍ കെ പവിത്രന്റെ ശുപാര്‍ശയിലാണ് കലക്ടറുടെ ഉത്തരവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top