വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67) പരിക്കേറ്റത്.

ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്നലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണമുണ്ടായത്.
അര്‍ദ്ധരാത്രിയിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തില്‍ അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top