
താനൂര്‍: മുക്കോലയില്‍ യുവതിയെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷിക (21)യെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ചൊവ്വാഴ്ച വൈകീട്ട് 6 മുതല്‍ കാണാതായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ഉടനെ താനൂരില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
അച്ഛന്‍ : സനല്‍. അമ്മ : റോഷ്‌നി
സഹോദരങ്ങള്‍:സാരംഗ്,ഹൃതിക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



