ബഹറൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയിലായ പ്രവാസി യുവതിയെ പോലീസ് രക്ഷപ്പെടുത്തി

ബഹറൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയിലായ പ്രവാസി യുവതിയെ പോലീസ് രക്ഷപ്പെടുത്തി

മനാമ : പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ പെട്ട തായ് യുവതിയെ ബഹറൈനി പോലീസ് രക്ഷപ്പെടുത്തി. ജുഫൈറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തടങ്കിലിലായിരുന്ന
യുവതിയെയാണ് പോലീസ് എത്തി രക്ഷപ്പെടുത്തിയത്. സംഘത്തിലുള്ള രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

സംഘത്തിന്റെ കയ്യില്‍പെട്ട യുവതി രഹസ്യമായി നാട്ടിലുള്ള തന്റെ സഹോദരനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന സഹോദരന്‍ തായ് എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. എംബസി ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഘത്തില്‍ കുടുതല്‍ പേര്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.

Share news
error: Content is protected !!
Scroll to Top