റെയില്‍വേ അടിപ്പാതയില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി കാര്‍ യാത്രികയായ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് റെയില്‍ വേ അണ്ടര്‍ബ്രിഡ്ജിനുള്ളിലുണ്ടായ വെള്ളക്കെട്ടില്‍ കാറ് ഓഫായി മുങ്ങി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.

തമിഴ്നാട് പുതുക്കോട്ട ജില്ലയിലെ പൊമ്മാടി മല-തുടൈയൂര്‍ റോഡിലെ റെയില്‍വേ സബ് വേയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.

ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു മരിച്ച സത്യ. തുടൈയൂരിലെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ഈ സമയത്ത് കാറിന്റെ പിറികിലെ സീറ്റിലുണ്ടായിരുന്ന ഇവരുടെ ഭര്‍തൃമാതാവ് ജയത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ പുതുക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഈ ഭാഗത്ത് കനത്ത മഴ പെയ്തിരുന്നു. സാധാരണ ഇങ്ങിനെ വരുമ്പോള്‍ റെയില്‍വേ ജീവനക്കാര്‍ മോട്ടര്‍ വെച്ച് വെള്ളം ഒഴിവാക്കികളയാറാണ്.

എന്നാല്‍ ഇത്തവണ വെള്ളം കയറിയപ്പോള്‍ നീക്കം ചെയ്തിരുന്നില്ല. ഇതറിയാതെ ഒരു ലോറിക്ക് പിന്നാലെ അടിപ്പാതയിലേക്ക് സത്യ കാറോടിച്ച് വരികയായിരുന്നു. എന്നാല്‍ കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്നെ കാര്‍ ഓഫാകുകയും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഈ സമയത്ത് കനത്തമഴിയില്‍ വെള്ളക്കെട്ട് ഉയരുകയും ചെയ്തു. സംഭവം കണ്ടു പിന്നാലെയെത്തിയ ലോറി ഡ്രൈവര്‍മാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ പിറകിലെ സീറ്റിലുണ്ടായിരുന്ന ജയത്തെ പുറത്തെടുത്തു. എന്നാല്‍ സീറ്റ് ബെറ്റ് ധിരിച്ചിരുന്നതിനാല്‍ സത്യയെ രക്ഷിക്കാനായില്ല.

അടിപ്പാതയിലെ തകരാറുകള്‍ പരിഹരിക്കണമെന്നും മേല്‍പ്പാലം പണിയണമെന്ന് ആവിശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

 

Share news
error: Content is protected !!
Scroll to Top