പാലക്കാട്ട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി.അന്‍വര്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ

പാലക്കാട് : പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി.വി.അന്‍വര്‍ എം എല്‍ എ. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള പിന്‍വലിച്ചു. ഡിഎംകെയുടെ സ്ഥാനാര്‍ഥി എം.എം.മിന്‍ഹാജിനെ പിന്‍വലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

മുന്നണികളെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശിച്ച പി.വി അന്‍വര്‍ എം എല്‍ എ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാന്‍ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം ക്ഷമിക്കുന്നു. യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ ബിജെപി അധികാരത്തിലെത്തും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചേലക്കരയില്‍ വിട്ടുവീഴ്ചയില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.കെ.സുധീര്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കും അന്‍വര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top