ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ പരപ്പനങ്ങാടി ഭിന്നശേഷി മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു

HIGHLIGHTS : Govt. Special Teachers Training Center Parappanangadi felicitated those who have proved their ability in the field of differently abled.

പരപ്പനങ്ങാടി : ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ പരപ്പനങ്ങാടി ഭിന്നശേഷി മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
വോയ്‌സ് ഓഫ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ
ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവും എ ഡബ്യു എച്ച് കൊടക്കാടിലെ അധ്യാപികയുമായ സത്യഭാമ ടീച്ചറെയും, ലോകത്തിലെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ ഗോത്വിയ കപ്പില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ച ഹാജിമാരകത്ത് മുഹമ്മദ് ഷഹീര്‍, ഇന്റര്‍ നാഷണല്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കോച്ചും, സ്‌പെഷ്യല്‍ എഡ്യുക്കേറ്ററും, പരപ്പനങ്ങാടി ഗവ. സ്‌പെഷ്യന്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അജ് വാദ് എന്നിവരെ ആദരിച്ചു. മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും, മുന്‍സിപ്പല്‍, സബ്ജില്ല കായിക മേളയില്‍ വിജയികളായ പരപ്പനങ്ങാടി ഗവ. മോഡല്‍ ലാബ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ചടങ്ങ് സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ജേതാക്കളായ സത്യഭാമ ടീച്ചര്‍, മുഹമ്മദ് ഷഹീര്‍, മുഹമ്മദ് അജ് വാദ്, ശഹീറിന്റെ മാതാവ് ബുഷറ, അധ്യാപികമാരായ കെ.കെ. ഷബീബ, പി. ഹംസിറ, ഫാത്തിമ സുഹറ ശാരത്ത്, തുളസി കെ, ലൈബ്രേറിയന്‍ എ.വി. ജിത്തു വിജയ്, ജീവനക്കാരായ ടി. വരുണ്‍, കെ. രഞ്ജിത്ത്, വി.പി. അക്ഷയ ദാസ്, സി. മിഥുന്‍, കെ. സഫിയ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധ്യക്ഷത വഹിച്ചു, ടി.കെ രജിത സ്വാഗതവും, ഒന്നാം വര്‍ഷ വിദ്ധ്യാര്‍ത്ഥിനി ടി. റിസാന നന്ദിയും പറഞ്ഞു

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!