വയര്‍ലസ് ഇലക്ട്രിസിറ്റി വരുന്നു

imagesഇനി വരാനിരിക്കുന്നത് വയര്‍ലസ് ചാര്‍ജറുകളുടെ കാലം. മൊബൈല്‍ഫോണും, ലാപ്‌ടോപ്പും ഇലക്ട്രിക് കാറുമൊക്കെ ചാര്‍ജ്ജു ചെയ്യുന്നതിനായി വയര്‍ലസ് സംവിധാനം വൈകാതെ നിലവിലെത്തും. യുഎസിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഭൗതിക ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥി മാര്‍ട്ടിന്‍ സോജിയാസിസ് ആണ് ഇത്തരമൊരു ടെക്‌നോളജി വികസിപ്പിച്ചെടുത്തത്. ഇത് സാങ്കേതിക വിപണിയില്‍ ജനപ്രീതി പിടിച്ചു പറ്റുമെന്നാണ് കരുതുന്നത്.

വൈഫൈ ടെക്‌നോളജിക്ക് തുല്ല്യമായി വൈദ്യുതി ചര്‍ജ്ജിങ്ങും സാധ്യമാക്കുക എന്ന ലക്ഷ്യപ്രാപ്തിയാണ് വയര്‍ലസ് ചാര്‍ജ്ജിങ്ങ് സംവിധാനത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചിരിക്കുന്നത്. 2007 ലാണ് ഈ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചെടുത്തത്. വീട്, കാര്‍, ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിവിധ ഇലക്ട്രിക് ചാര്‍ജ്ജുകള്‍ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

രണ്ട് ചെമ്പ് കമ്പികള്‍ മുഖേനയുണ്ടാകുന്ന കാന്തിക പ്രഭവമാണ് വിട്രിസിറ്റിയുടെ സാങ്കേതിക വിദ്യയുടെ ആധാരം. ഒരു കോയില്‍ പവര്‍ സോഴ്‌സുമായി ബന്ധിപ്പിച്ചും കാന്തികമണ്ഡലം സജ്ജമാക്കും. രണ്ടാമത്തെ കോയില്‍ ഈ കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റും. എട്ടടി അകലെ നിന്നു പോലും ഇത്തരത്തില്‍ പ്രേരക വൈദ്യുതിയുടെ കൈമാറ്റം സാധ്യമാകും. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാകുന്ന മൊബൈല്‍ ഫോണുകള്‍ വൈകാതെ കമ്പനികള്‍ പുറത്തിറക്കും. ഭാവിയില്‍ ഇലക്ട്രിക് കാറുകള്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ തന്നെ ഇത്തരത്തില്‍ വയര്‍ലസ് ഇലക്ട്രിസിറ്റി ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാനാകും

Share news
error: Content is protected !!
Scroll to Top