ലോക്‌സഭാ സ്പീക്കറായി സുമിത്രാ മഹാജന്‍ ചുമതലയേറ്റു

sumitra-mahajan-file-pic-360ദില്ലി : പതിനാറാം ലോക്‌സഭയുടെ സ്പീക്കറായി സുമിത്രാ മഹാജന്‍ ചുമതലയേറ്റു. ലോക്‌സഭയിലെ രണ്ടാമത്തെ വതിനാ സ്പീക്കറാണ് സുമിത്രാ മഹാജന്‍. കഴിഞ്ഞ ലോക്‌സഭയിലെ മീരാകുമാറാണ് ആദ്യ വനിതാസ്പീക്കര്‍.

മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും 1989 മുതലുള്ള ലോക്‌സഭാ അംഗമാണ് സുമിത്രാ മഹാജന്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് അവര്‍ ലോക് സഭയില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 19 എംപിമാര്‍ സൂമിത്രാ മഹാജന്റെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം ഡെപ്വൂട്ടി സ്പീക്കറുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മുഖ്യ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുകയാണ് പതിവെങ്കിലും ഇത്തവണ എഐഎഡിഎംകെ ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top