അമൃതസര്‍ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം;12 പേര്‍ക്ക് പരിക്ക്

fightദില്ലി : അമൃതസറിലെ സുവര്‍ണക്ഷേത്രത്തില്‍ രണ്ട് സിക്ക് ഗ്രൂപ്പുകള്‍ തമ്മിലാണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. എസ്ജിപിസി – ശിരോമണി -അദാലിദള്‍ ഗ്രൂപ്പുകള്‍ തമ്മിലാണ് സംഘര്‍ഷം. ഓപപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 30 ാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടയിലാണ് സംഘര്‍ഷം നടന്നത്.

ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ ഏറ്റുമുട്ടല്‍ നടക്കുന്നത്. ആക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി സിക്ക്കാര്‍ നടത്തിയ പ്രതേ്യക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ശിരോമണി ഗുരുദ്ധ്വാര പര്‍ബാന്ദല്‍ കമറ്റിയുടെയും സുവര്‍ണ്ണ ക്ഷേത്ര ഭാരവാഹികളുടെയും നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍.

വാളുകളും, ലാത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. സംഘര്‍ഷം അരമണിക്കൂറോളും നീണ്ടു നിന്നു. നിലവില്‍ സ്ഥിതി ശാന്തമാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Share news
error: Content is protected !!
Scroll to Top