ഇടുക്കി: മൂന്നാറില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാര്‍ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകള്‍ എന്നിവിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. മഴ ശക്തമായ സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രൂള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ആളപായമോ മറ്റ് ദുരന്തമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഇരുഡാമുകളില്‍ നിന്നും ചെറിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.



