സ്‌കൂളിലേക്കുപോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി 16 കാരനായ സുഹൃത്തിനൊപ്പം സിനിമാ തീയേറ്ററില്‍

കണ്ണൂരില്‍ കാണാതായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെയാണ് സിനിമാ തീയേറ്ററില്‍ നിന്ന് കണ്ടെത്തിയത്. സ്‌കൂളധികൃതരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.

സ്‌കൂള്‍ ബസില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട കുട്ടിയെ സ്‌കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. പൊലീസില്‍ പരാതി നല്‍കി. പോലീസ് സിറ്റി സ്റ്റേഷനുകളില്‍ നിന്ന് സമീപ സ്റ്റേഷനുകളിലേക്ക് വിവരവും കൈമാറി. ഒടുവില്‍ വിദ്യാര്‍ഥിനിയുടെ വീട്ടിലെ ഫോണ്‍ പരിശോധിച്ചതോടെ സ്‌കൂളിലെത്താത്തതിന്റെ കാരണം പോലീസിന് വ്യക്തമായി.

ഒടുവില്‍ കുട്ടിയെ നഗരത്തിലെ തിയേറ്ററില്‍ തിരുവനന്തപുരത്തുകാരനായ പ്ലസ്വണ്‍ വിദ്യാര്‍ഥിയായ കൂട്ടുകാരനോടൊപ്പം കണ്ടെത്തി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരന്‍ സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ പരിചയമാണ് ഒരുമിച്ചുള്ള യാത്രയിലേക്ക് എത്തിയത്. നേരെ തിയറ്ററിലേക്ക്. തീയേറ്ററിന്റെ ശുചി മുറിയില്‍ വച്ച് യൂണിഫോം മാറി കൈയില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെണ്‍കുട്ടി സിനിമക്ക് കയറിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാര്‍ഥിനിയെ 16 കാരനൊപ്പം തീയേറ്ററിന് പുറത്ത് നിന്നും കണ്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top