മലപ്പുറം : ജില്ലയിയിലെ മുന്ന് മണ്ഡലങ്ങളിലും വിജയിച്ചതിന്റെ സന്തോഷത്തിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍. എതിരാളികള്‍ പൊന്നാനിയില്‍ നടത്തിയ സ്വതന്തപരീക്ഷണം കുറച്ച് പരിക്കേല്‍പ്പിച്ചെങ്ങിലും വിജയിക്കാനയതി്‌ന്റെ സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍. ഫലം പുറത്തറിഞ്ഞതുമുതല്‍ ഗ്രാമവും നഗരവും പ്രവര്‍ത്തകര്‍ പച്ചയില്‍ മുക്കി. ആഘോഷങ്ങളിലും പച്ച നിറഞ്ഞു നില്‍ക്കുകയായിരുന്നു. പച്ച ലഡു പച്ച ജിലേബി, പച്ച ശീതളപാനിയം പച്ചനിറമുള്ള വുവുസുലയില്‍ നിന്നുയരുന്ന ആഹ്ലാദശബ്ദം
.ബൈക്കുകള്‍, കാറുകള്‍ …..സര്‍വ്വവും പച്ചമയം. ആഘോഷത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്സുകാരല്ലാത്തതിനാല്‍ പ്രകടനങ്ങിളിലെല്ലാം പച്ച കൊടിമാത്രം.
ജയം നേരത്തെ പ്രതീക്ഷതിനാല്‍ ബേക്കറികളിലെല്ലാം പച്ച നിറത്തിലുള്ള മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ പൊന്നാനി മണ്ഡലത്തില്‍ പ്രതീക്ഷിച്ച്ര്രത ഭൂരിപക്ഷമില്ലാത്തതിനാല്‍ ഓര്ഡര്‍ ചെയ്ത ലഡു വേണ്ട എന്നു പറഞ്ഞ സംഭവമണ്ടായി.
ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പച്ച ടീഷര്‍ട്ടണിഞ്ഞ് ബൈക്കുകള്‍ പച്ച പെയിന്റടിച്ച് സൈലന്‍സര്‍ ഇളക്കിമാറ്റി നടത്തുന്ന പ്രകടനങ്ങള്‍ വ്യാപകമായിരുന്നു. കൂടാതെ വിജയം ഉറപ്പിച്ച് നേരത്തെ തയ്യാറാക്കിയ വിജയാഹഌദപാട്ടകള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന പ്രവര്‍ത്തകര്‍ നിറകാഴ്ചയായിരുന്നു. ശനിയാഴചയിലും ആഘോഷം തുടരുകയാണ് എംപിമാര്‍ മണ്ഡലത്തിലെത്തിന്റെ പലഭാഗത്തും വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തുന്നുണ്ട്.



