HIGHLIGHTS : പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജെഡിയുവിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന്് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു.
പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജെഡിയുവിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന്് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോളാണ് രാജി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിതീഷിന്റെ ജെഡിയുവിന് ഇത്തവണ ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമാണ്.

തെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങള്‍ ചര്‍്ച്ച ചെയ്തില്ലെന്നും ജനവിധിയെ സ്വാധീനിച്ചത് വര്‍ഗീയതയാണെന്നും നിതീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിനെ എതിര്‍ക്കുന്നവര്‍ മുപ്പത്തിയഞ്ചോളം എംഎല്‍എമാര്‍ ജെഡിയുവിലുണ്ട് പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിതീഷിനെതിരെ പടയൊരുക്കം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ രാജി.
വിമതരായി നില്‍ക്കുന്നവരെ പുറത്തിറക്കി അവരുടെ പിന്‍തുണയോടെ ബീഹറില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായാണ് സൂചന 243 അംഗ നിയമസഭയില്‍ 125 പേരുടെ പിന്തുണയോടെയാണ് നിതീഷ് ഭരിച്ചിരുന്നത്. ജെഡിയുവിന് 118 സീറ്റാണുള്ളത്. ബിജെപിക്കാകട്ടെ 91 എംഎല്‍എമാരുമുണ്ട്.
പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടാകുന്നത് തടയാന്‍കുടിയാണ് നിധീഷ്‌കുമാറി്‌ന്റെ രാജി.