HIGHLIGHTS : പരപ്പനങ്ങാടി : പൊന്നാനി ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടി മുഹമ്മദ് ബഷീറിന്റ ആഹ്ലാദപ്രകടനത്തില്‍ മുഴങ്ങിക്കേട്ടത് കോണ്‍ഗ്രസ്സിനോടുള്ള അമര്‍ഷം
-AG
പരപ്പനങ്ങാടി : പൊന്നാനി ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടി മുഹമ്മദ് ബഷീറിന്റ ആഹ്ലാദപ്രകടനത്തില്‍ മുഴങ്ങിക്കേട്ടത് കോണ്‍ഗ്രസ്സിനോടുള്ള അമര്‍ഷം. പരപ്പനങ്ങാടിയില്‍ ശനിയാഴ്ച നടന്ന പ്രകടനത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍ അനൗണ്‍സ്‌മെന്റിലൂടെയും മുദ്രാവാക്യം വിളികളിലൂടെയും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്.
കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാവായ ആര്യാടന്‍ മുഹമ്മദിനെ മുതല്‍ പ്രദേശികനേതൃത്വത്തിലുള്ളവരെ വരെയുള്ളവര്‍ക്കു നേരെയായിരുന്നു രോഷപ്രകടനം എണ്‍പതിനായിരത്തില്‍ പരം വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ ഭൂരിപക്ഷം ഇരൂപത്തിഅയ്യായിരമായി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് പാലം വലിച്ചതാണെന്നാണ് ലീഗ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിശ്വാസം
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ആര്യാടന്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ ആരോപിച്ച ‘വര്‍ഗീയവാദി’ പ്രയോഗം തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ആയുധമാക്കിയിരുന്നു.
എന്നാല്‍ തങ്ങള്‍ യുഡിഎഫിനൊപ്പം ശക്തമായി നിലകൊണ്ടവരാണെന്നും ലീഗ് ശക്തകേന്ദ്രമായ കോട്ടക്കലി്ല്‍ എങ്ങിനെയാണ് വോട്ട് കുറഞ്ഞെതെന്നുമാണ് കോണ്‍ഗ്രസ്സ നേതാക്കളുടെ ചോദ്യം
