മലപ്പുറം: ചുവപ്പ് കൊടിയുമായി ആഹ്ലാദപ്രകടനം നടത്തിയ ആര്‍എസ്പിക്കാര്‍ക്ക് മലപ്പുറത്ത് പണികിട്ടി. ശനിയാഴച് മലപ്പുറം കുന്നുമ്മല്‍ ഇ അഹമ്മദി്‌ന്റെ ചരിത്രവിജയം ആഘാഷിക്കന്ന മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ചുവപ്പു കൊടിയുമായി ആഹ്ലാദം പങ്കിടാനെത്തിയ ആര്‍എസ്പി പ്രവര്‍ത്തകരെ തെറ്റ്ിദ്ധരിച്ച് ലീഗുകാര്‍ കയ്യേറ്റം ചെയ്തു
എന്‍കെ പ്രേമചന്ദ്രന്റെ അട്ടിമറി വിജയം ആഘോഷിക്കാന്‍ പ്രകടനമായി എത്തിയു ആര്‍എസ്പിക്കാര്‍ യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ലീഗി്‌ന്റെ പ്രകടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ചുവപ്പ്‌കൊടി കണ്ടതോടെ സിപഎമ്മുകാരാണന്ന തെറ്റിദ്ധരിച്ച ലീഗ് പ്രവര്‍ത്തകര്‍ ഇവരെ പ്രകടനത്തില്‍ നിന്ന് തള്ളിമാറ്റുകയും കൊടി വലിച്ചെറിയുകയും ചെയ്തു.
മലപ്പുറത്തെ രണ്ട് വിജയങ്ങളും മുസ്ലീംലീഗിന്റെ മാത്രം ശക്തകൊണ്ട് നേടിയതാണെന്ന തെളിയിക്കുന്ന പ്രകടനങ്ങളായിരുന്നു നടന്നത്. എവിടെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോ കോണ്‍ഗ്രസ്സിന്റെ കൊടിയോ ആഹ്ലാദപ്രകടനങ്ങളില്‍ കണാനുണ്ടായിരുന്നില്ല.
ത്യ
എന്നാല്‍ കുണ്ടോട്ടിയില്‍ പതിവ് തെറ്റിച്ച് മുസ്ലീലീഗിന്റെ കൊടികള്‍ക്ക് പുറമെ കടുത്ത ഫുട്‌ബോള്‍ ആരാധകരായ പ്രവര്‍ത്തകര്‍ ബ്രസീലി്‌ന്റെയും അര്‍ജന്റ്ീനയുടെയും പോര്‍ച്ചുഗലിന്റെയും കൊടികളുമായാണ് പ്രകടനത്തിനെത്തിയത്



