സ്പാനിഷ് ലീഗ് കിരീടം;അത്‌ലാറ്റികോ മാഡ്രിഡിന്

athleticoനൗക്യാമ്പ്:സ്പാനിഷ് ലീഗ് കിരീടം അത്‌ലാറ്റികോ മാഡ്രിഡ് സ്വന്തമാക്കി. ലീഗിലെ അന്തിമ പോരാട്ടത്തില്‍ ബാഴ്‌സലോണയെ 1-1 ന് സമനിലയില്‍ തളച്ചിടുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ വിജയം ഒഴിവാക്കന്‍ കഴിയാതിരുന്ന ബാഴ്‌സലോണയ്ക്ക് പ്രതീക്ഷയേകി അലക്‌സ് സാഞ്ചസ് ആദ്യം ശ്രമിച്ചെങ്കിലും സമനില ഗോള്‍ നേടി അത്‌ലറ്റികോ പ്രതീക്ഷ തല്ലിക്കെടുത്തുകയായിരുന്നു.

49-ാം മിനിറ്റിലാണ് പൊരുതിക്കേറി അത്‌ലറ്റികോ സമനില നേടിയത്. ഗോഡിന്‍ ആണ് അത്‌ലറ്റികോയ്ക്ക് വേണ്ടി കിരീടത്തിലേക്കുള്ള സമനില ഗോള്‍ നേടിയത്. സമനിലയോടെ പോയിന്റ് നിലയില്‍ 90 പോയിന്റുമായി അത്‌ലറ്റികോ ഒന്നാമതെത്തി. 87 പോയിന്റുമായി ബാഴ്‌സലോണയാണ് രണ്ടാമതെത്തിയത്. പത്താം തവണയാണ് അത്‌ലറ്റികോ സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.

2013-14 സീസണിലെ വിവിധ ടൂര്‍ണമെന്റുകളിലായി അഞ്ച് തവണ അത്‌ലറ്റികോ മാഡ്രിഡും ബാഴ്‌സലോണയുമായി ഏറ്റു മുട്ടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top