പരപ്പനങ്ങാടിയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ്

parappananagdi,cpim officeപരപ്പനങ്ങാടി: തിരഞ്ഞെടുപ്പിന്റെ ആഹ്ലാദപ്രകടത്തിനിടയില്‍ നിന്ന് സിപിഎം ഓഫീസിനു നേരെ കല്ലേറുണ്ടായതായി പരാതി. പരപ്പനങ്ങാടിയിലെ യജ്ഞമൂര്‍ത്തി മന്ദിരത്തിനു നേരെയാണ് കല്ലേറുണ്ടായത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

ആഹ്ലാദപ്രകടനം കടന്നുപോകുമ്പോഴാണ് കല്ലേറ് ഉണ്ടായതെന്ന് നാട്ടുകര്‍ പറഞ്ഞു. ഈ സമയം ഓഫീസിനുള്ളിലും പുറത്തും സിപിഎം പ്രവര്‍ത്തകരുമുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top