ഇവിടിരുന്ന് കള്ള് കുടിച്ചാല്‍ പൊലീസ് പിടിക്കുമോ?’ ചോദിച്ചത് പോലീസിനോട്

കോട്ടയം: പാലായില്‍ കള്ള് കുടിക്കാന്‍ സ്ഥലം തേടി പോയ രണ്ട് യുവാക്കള്‍ മീനച്ചിലാറിന്റെ കടവിലെത്തിയ മുന്നില്‍ കണ്ട ആളോട് ഇവിടെയിരുന്ന് കള്ള് കുടിച്ചാല്‍ പൊലീസ് വരുമോയെന്ന് ചോദിച്ചു.

യുവാക്കള്‍ മീനച്ചിലാറിന്റെ  കടവിലിരുന്നു ബിയര്‍ കുടിച്ചു. മുമ്പെ ചോദിച്ച ആള്‍ മുകളില്‍ നിന്ന് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയിരുന്നു. പക്ഷേ, പിന്നാലെ ബിയര്‍ കുപ്പി ഒരാള്‍ വന്ന് പിടിച്ചുവാങ്ങി. കള്ള് കുടിച്ചാല്‍ പൊലീസ് പിടിക്കുമോയെന്ന് തങ്ങള്‍ ചോദിച്ചത് പൊലീസ് ഉദ്യോഗസ്ഥനോടാണെന്ന് അപ്പോഴാണ് അവര്‍ തിരിച്ചറിഞ്ഞത്.

ലഹരി റെയ്ഡിനായി മഫ്തിയില്‍ നില്‍ക്കുമ്പോഴായിരുന്നു പാലാ എസ്എച്ച്ഓ കെ.പി.ടോംസണോടുള്ള യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ സംഭവം എസ്എച്ച്ഓ തന്നെയാണ് സമൂഹമാധ്യത്തില്‍ പങ്കുവച്ചത്.

 

Share news
error: Content is protected !!
Scroll to Top