കേരളസര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല:അമിത് ഷാ

കണ്ണൂര്‍:കോടതിയെയും പിണറായി സര്‍ക്കാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ.

കണ്ണൂര്‍:കോടതിയെയും പിണറായി സര്‍ക്കാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ ഈ മാസം 30 ാം തിയതി മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അമിത് ഷാ. കണ്ണൂരില്‍ ബിജെപിയുടെ ജില്ല ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയ ശേഷം നടത്തിയ രാഷ്ട്രീയ പൊതുസമ്മേളനത്തിലാണ് സര്‍ക്കാരിനെയും പിണറായിയേയും കടന്നാക്രമിച്ച് രംഗത്തെത്തിയത്. കേരളസര്‍ക്കാര്‍ അയ്യപ്പഭക്തന്‍മാരുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്നും പറഞ്ഞ അമിത് ഷാ വേണ്ടിവന്നാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും പറഞ്ഞു.

ഹിന്ദുവിശ്വാസത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാരോടൊപ്പം തുല്യനീതിയാണെന്നും എന്നാല്‍ ക്ഷേത്രപ്രവേശനത്തിലൂടെയല്ല അത് നടപ്പാക്കേണ്ടതെന്നും സുപ്രീംകോടതിയുടെ വിധിയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. നടപ്പിലാക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളില്‍ നിന്ന് സുപ്രീം കോടതി പിന്‍മാറണമെന്നും അമിത് ഷാ ആവിശ്യപ്പെട്ടു.

രാവിലെ 11.50 ഓടെയാണ് പ്രത്യേകവിമാനത്തില്‍ ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത്ഷാ എത്തിയത്.
കണ്ണൂരിലെ പൊതുയോഗത്തിന് ശേഷം അമിത്ഷാ മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലെത്തി. അവിടെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചു.