സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം;കാറുകളും ബൈക്കും കത്തിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റും ഇളകി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റും ഇളകി. അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്തും വെച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.

ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ഡിജിപി അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •