പി. ആർ. ഡി ഡെപ്യൂട്ടി ഡയറക്ടർ ആർ. അനിൽകുമാർ നിര്യാതനായി

തിരുവനന്തപരം:ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. അനിൽകുമാർ (49) നിര്യാതനായി. നിലവിൽ നോർക്കയിൽ പി. ആർ. ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 1997ലാണ് പി. ആർ. ഡിയിൽ ജോലിയിൽ പ്രവേശിച്ചത്. പി. ആർ. ഡി ഫീൽഡ് പബ്‌ളിസിറ്റി, പബ്‌ളിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായും കോഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ, വനംവകുപ്പിൽ പി. ആർ. ഒ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം കടയ്ക്കൽ ആൽത്തറമൂട് സ്വദേശിയാണ്. ഭാര്യ ഗീത. മകൻ ആരോമൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.

Related Articles