ലോസ് ആഞ്ജലിസില്‍ കാട്ടുതീ; അഞ്ചുപേര്‍ മരിച്ചു

HIGHLIGHTS : ലോസ് ആഞ്ജലിസ്: അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ കാട്ടുതീയില്‍പെട്ട് അഞ്ചുപേര്‍ മരിച്ചു. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്...

careertech

ലോസ് ആഞ്ജലിസ്: അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ കാട്ടുതീയില്‍പെട്ട് അഞ്ചുപേര്‍ മരിച്ചു. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് താമസിക്കുന്ന 30,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടര്‍ന്നത്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണം.

sameeksha-malabarinews

ഹോളിവുഡ് ഹില്‍സില്‍ വീണ്ടും തീപിടിത്തമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് വെള്ളം വര്‍ഷിച്ച് തീകെടുത്താന്‍ ശ്രമം തുടരുകയാണെന്ന് അഗ്‌നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിന്‍ ക്രൗലി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!