കാട്ടാന വീണ്ടും നെല്ലാകോട്ടയില്‍ ജനവാസകേന്ദ്രത്തില്‍ 

ഗൂഡല്ലൂര്‍: നെല്ലാകോട്ടയില്‍ കഴിഞ്ഞ തിങ്കളാഴ്ച വീടിന്റെ മുകളില്‍ കയറി പരാക്രമം നടത്തിയ കാട്ടാന വീണ്ടും ജനവാസകേന്ദ്രത്തിലെത്തി. ഞായര്‍ രാവിലെ ആറോടെയാണ് നെല്ലാകോട്ടയില്‍ വീണ്ടും കാട്ടാന എത്തിയത്. പൊലീസ് സ്റ്റേഷന്‍ ഭാഗത്തുള്ള ഇടവഴിയിലൂടെ എത്തിയ കാട്ടാന ബത്തേരി റോഡിലെത്തി. പിന്നീട് വനത്തിലേക്ക് കയറി.

കോണ്‍ക്രീറ്റ് വീടിന്റെ മുകളില്‍ കയറി ഭീതിസൃഷ്ടിച്ച് കാറും തകര്‍ത്തായിരുന്നു കഴിഞ്ഞ തവണ ആന കാടുകയറിയത്. കാട്ടാന ഓടിച്ച് യുവാവിന് പരിക്കുമേറ്റു.

ജനവാസകേന്ദ്രങ്ങള്‍ ദിവസങ്ങളായി കാട്ടാന ഭീതിയിലായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാന് നാട്ടുകാരുടെ പരാതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top