പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ സ്വര്‍ണം ക്ഷേത്രവളപ്പിലെ മണല്‍പരപ്പില്‍ കണ്ടെത്തി

തിരുവനന്തപുരം:പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതെ പോയ 13 പവന്‍ സ്വര്‍ണം വടക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപം മണലില്‍ താണ നിലയില്‍ കണ്ടെത്തി. ക്ഷേത്ര ജീവനക്കാരെയും സ്വര്‍ണപണിക്കാരെയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാര്‍ക്കിടയിലെ പടലപ്പിണക്കവും സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.

20 പൊലീസുകാര്‍ മണല്‍ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം തിരികെ കിട്ടുന്നത്. സ്വര്‍ണം ഇവിടെയെത്തിന് പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് പറയുന്നത്. സ്‌ട്രോങ്ങ് റൂമില്‍ നിന്ന് 40 മീറ്റര്‍ അകലെ മണല്‍ പരപ്പില്‍ മൂടിയ നിലയില്‍ ആണ് സ്വര്‍ണം കിട്ടിയത്. ഉച്ചവരെ ഇവിടെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ട് ക്ഷേത്രം ഭാരവാഹികളും പോലീസും യന്ത്രസഹായമില്ലാതെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടത്. സ്വര്‍ണം സ്‌ട്രോങ്ങ് റൂമിലേക്ക് കൊണ്ട് വരുമ്പോള്‍ ഏഴ് പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. സ്വര്‍ണം അടങ്ങിയ തുണി സഞ്ചിയില്‍ നിന്നും മോഷണം പോയ ദണ്ഡ് മാത്രമാണ് താഴെവീണതെന്നും ഡിസിപി പറഞ്ഞു. നടവഴിക്ക് സമീപം കിടന്നിട്ടും ഇത് ആരുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്. ഒന്നില്‍ നിന്നും ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല, മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്.

സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ ഉത്തവാദിത്വം മുതല്‍പ്പെടിയെന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സ്‌ട്രോംങ് റൂമില്‍ നിന്നും സ്വര്‍ണമെടുത്ത് വാതില്‍ സ്വര്‍ണം പൂശുന്ന സ്ഥലത്ത് കൊണ്ടുവന്ന തൂക്കി തിട്ടപ്പെടുത്തിയ ശേഷമാണ് സ്വര്‍ണപണിക്കാര്‍ക്ക് നല്‍കുന്നത്. വൈകുന്നേരവും പണി സ്ഥലത്തുനിന്നും സ്വര്‍ണം തൂക്കിതിട്ടപ്പെടുത്തി തിരികെ സ്‌ട്രോങ്‌റൂമിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുവയ്ക്കുകയാണ് ചെയ്യുന്നത്.

സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ തലേന്നും സ്വര്‍ണം തൂക്കി തിട്ടപ്പെടുത്തി കൊണ്ടുവച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എന്നാല്‍ എങ്ങനെ അതേ സ്വര്‍ണം ഈ മണ്ണിലെത്തി. രണ്ടുകാര്യങ്ങളാണ് പൊലീസിന് സംശയം. ക്യാമറ ഭാഗത്ത് വന്നപ്പോള്‍ സ്വര്‍ണം നിലത്തിട്ട് ചവിട്ടിതാഴ്ത്തി. അല്ലെങ്കില്‍ സഞ്ചിയില്‍ നിന്നും ഊര്‍ന്നുവീണു. സ്വര്‍ണം കാണാതായ ശേഷം ഈ ഭാഗങ്ങള്‍ പൊലിസ് നിരീക്ഷണത്തിലായതിനാല്‍ പിന്നീട് കൊണ്ടുവയ്ക്കാനുള്ള സാധ്യത പൊലിസ് തള്ളുന്നു, എന്തായാലും ദുരൂഹതയുണ്ടെന്ന് പൊലിസ് സംശയിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top