തീരമിളക്കി സിതാരയും സംഘവും

കോഴിക്കോട്:’എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് ബീച്ചില്‍ നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് മലബാറിക്കസ് ബാന്‍ഡിന്റെ സംഗീതസന്ധ്യ തീരമിളക്കി.

നിറഞ്ഞ സദസ്സിന് മുന്നില്‍ മലയാളികളുടെ പ്രിയ ഗാനങ്ങള്‍ നിറഞ്ഞൊഴുകിയതോടെ ഓളപ്പരപ്പിന് സമാനമായി തീരവും ഇളകിമറിഞ്ഞു. പാട്ടിനൊത്ത് താളം പിടിച്ചും ഒപ്പം പാടിയും കൈവീശിയും കാണികളും കൂടെക്കൂടി. ആവേശം പകര്‍ന്ന സംഗീത പരിപാടിയില്‍ സിതാരക്കൊപ്പം സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ വാര്യര്‍ അടക്കമുള്ളവരും ഉണ്ടായിരുന്നു.

ഇന്ന്  വൈകീട്ട് ഏഴിന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന റിഥം, മല്‍ഹാര്‍ എന്നീ കുട്ടിക്കൂട്ടായ്മകളുടെ കലാവതരണങ്ങള്‍ അരങ്ങേറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top