എട്ട് കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

മലപ്പുറം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി കോഡൂര്‍ നായര്‍തൊടി സ്വദേശി കാട്ടുമുണ്ട വീട്ടില്‍ മനോജ് (45), കൂട്ടിലങ്ങാടി കാഞ്ഞിരക്കുന്ന് സ്വദേശി തോരപ്പ വീട്ടില്‍ റിഷാദ് മോന്‍ (38) എന്നിവര്‍ പിടിയിലായി.

മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, മലപ്പുറം എസ്‌ഐ എസ് പ്രിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണിവര്‍ പിടിയിലായത്.

മനോജിനെ മലപ്പുറം എക്‌സൈ സ് രാസലഹരിയുമായി മുമ്പ് പിടികൂടിയിരുന്നു. റിഷാദ് മോനെ രണ്ടുവര്‍ഷം മുമ്പ് മലപ്പുറം എക്‌സൈസ് കഞ്ചാവുമായി പിടികുടിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top