
വൈത്തിരി : തൈലക്കുന്ന് പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ചയായി പ്രദേശത്ത് കാട്ടാന എത്തുന്നു ണ്ട്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെ വൈത്തിരി പഞ്ചായത്ത് അംഗവും പ്രദേശവാസിയുമായ കെ എം ജസ്നയുടെ വീടിന് മുകളിലേക്ക് കാട്ടാന കമുക് തള്ളിയിട്ടു. വീടിന്റെ ഷീറ്റ് തകർന്നു. വീടിന് മുകളിൽനിന്ന് വീണ്ടും കമുക് വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കട്ടിളയും ഇളകി.
ഏഴോടെ പ്രദേശത്തെത്തിയ കാട്ടാന വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടാക്കി.
വനംവകുപ്പും ആർആർടി അംഗങ്ങളും തുരത്തുമെങ്കിലും കാട്ടാന വീണ്ടുമെത്തും. ഇരുട്ടി യാൽ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. ജോലി കഴിഞ്ഞ് വീടുകളിലേക്ക് പോകുന്നവർക്കും ഭയമാണ്. സമീപത്തെ വനമേഖലയിൽനിന്നാണ് കാട്ടാന ജനവാസ മേഖലയിൽ എത്തുന്നത്. നൂറുകണ ക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് അടിയന്തര മായി പ്രതിരോധ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





