വീടിനു നേരെ കാട്ടാനയുടെ ആക്രമണം

ഗൂഡല്ലൂർ : ദേവാല മൂച്ചിക്കുന്ന് ഗണേശന്റെ വീട് ആക്രമിച്ച് കാട്ടാന. തിങ്കൾ പുലർച്ചെ മൂന്നോടെയായിരുന്നു ആക്രമണം.

ഗണേശൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ മുൻഭാഗത്താണ് കേടുപാട് വരുത്തിയത്.

കാർഷികോൽപ്പന്നങ്ങളും നശിപ്പിച്ചു. വനപാലകർ സ്ഥലം സന്ദർശിച്ചു.

Share news
error: Content is protected !!
Scroll to Top