
മിസൈൽ, ഡ്രോൺ ആ ക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ തീരപ്രദേശങ്ങളിൽ അടിയന്തര കടൽയാത്രാ നിരോധനവുമായി ആഭ്യന്തര മന്ത്രാലയം. വൈകി ട്ട് ആറുമുതൽ പുലർച്ചെ നാലുവരെയാണ് നിരോധനം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ തീരുമാനം തുടരുമെന്ന് അധികൃതർ അറിയിച്ചു. മത്സ്യബന്ധന ബോട്ടുകൾ, ഉല്ലാസ നൗകകൾ തുടങ്ങി എല്ലാത്തരം ജലയാനങ്ങൾക്കും നിരോധനം ബാധകമാണ്.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ സജ്ജീകരണം വർധിപ്പിക്കാനുമാണ് നടപടി.
ബഹ്റൈന്റെ തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ വിപുലമായ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. കടൽ ഗതാഗതവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾക്കും ഇത് തു ടർച്ചയായ നടപടിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




