സൂചിമലയിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു

ഗൂഡല്ലൂർ : സൂചിമല വ്യൂ പോയിന്ററിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു. മുന്നറിയിപ്പ് ബോർഡുകളും വനംവകുപ്പ് സ്ഥാപിച്ചു. തുരുമ്പെടുത്ത കൈവരികൾ നന്നാക്കി. ഗൂഡല്ലൂർ-ഊട്ടി പാതയിലാണ് സൂചിമല. നിത്യേന നൂറു കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

കഴിഞ്ഞ മാസം ഇവിടെയെത്തിയ തമിഴ്‌നാട് ചെങ്കൽപ്പെട്ട സ്വദേശി ശിവഗുരു നാഥൻ പാറയിൽനിന്ന് സെൽഫി എടുക്കുന്നതിനിടെ അപകടത്തിൽപെട്ടു. നൂറ്റമ്പതടിയോളം താഴ്ചയിലേക്ക് വീണ ഗുരുനാഥൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പാറയിടുക്കിലെ പുൽപ്പടർപ്പിൽ ചവിട്ടിനിന്ന ശിവഗുരുനാഥനെ സൈന്യമെത്തിയാണ് രക്ഷപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് വനം വകുപ്പ് സിസിടിവി കാമറ ഉൾപ്പെടെ സ്ഥാപിച്ചത്.

കൂടുതൽ ജീവനക്കാരെയും നിയോഗിച്ചു. അപകടകരമായ ഭാഗങ്ങളിലേക്ക് പോകരുത് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Share news
error: Content is protected !!
Scroll to Top