ബീഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ട് സ്ത്രീകള്‍ മരിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

പാറ്റ്‌ന:ബീഹാറില്‍ ശീതള ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 8 സ്ത്രീകള്‍ മരിച്ചു.12 ഓളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചകളില്‍ സാധാരണയായി ക്ഷേത്രത്തില്‍ വലിയ തിരക്കാണ് കാണാറുള്ളത്, എന്നാല്‍ ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാല്‍ ഇന്ന് ജനപങ്കാളിത്തം ഗണ്യമായി കൂടുതലായിരുന്നു. തിക്കില്‍പ്പെട്ട് നിരവധി പേര്‍ വീണുപോവുകയും ഇവര്‍ക്ക് ചിവിട്ടേല്‍ക്കുയും ചെയ്യുകയായിരുന്നുവെന്നും ഇതോടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍പറ്റാത്ത അവസ്ഥയായി തീരുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തിക്കിലും തിരക്കിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല.

Share news
error: Content is protected !!
Scroll to Top