ഊട്ടി-മസിനഗുഡി റോഡിൽ സിഗൂരിൽ കാട്ടാന

ഗൂഡല്ലൂർ : ഊട്ടി-മസിനഗുഡി റോഡിൽ കല്ലട്ടി ചുരം വഴി മൈസൂരിലേക്ക് പോകുന്ന പാതയിൽ കാട്ടാന ഇറങ്ങി. സിഗൂർ പാലത്തിന് സമീപം കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. പാതയിൽ ഒരു മണിക്കുറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് കാട്ടാന സാന്നിധ്യമുണ്ട്. റോഡരികിലെ മുളകളും ചെടികളും ഭക്ഷിച്ച് ആന മണി കുറുകളോളം റോഡിൽ നിൽക്കു ന്നത് യാത്രക്കാർക്ക് പ്രതിസന്ധി യാണ്. വിവരമറിഞ്ഞ് വനംവകു പ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് ഓടിച്ച ശേഷമാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്.

പൊങ്കലിനെ തുടർന്ന് തമിഴ്നാട്ടിൽ 14 മുതൽ 18 വരെ അവധിയായതിനാൽ സഞ്ചാരികളുടെ തിരക്കുണ്ട്. ആന റോ ഡിലിറങ്ങുന്നത് വിനോദസഞ്ചാരികൾ ക്കും നാട്ടുകാർക്കും ഭീഷണിയാണ്. കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ വനംവകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top