
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ
ബേപ്പൂർ നായർകുളം സ്വദേശി കുന്നത്ത് പറമ്പിൽ വീട്ടിൽ ലത്തീഫി(60)നെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.
വിദ്യാർഥിനിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം വീട്ടിലേക്ക് അതിക്രമിച്ചുകയറി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പ്രതിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് കൺട്രോൾ റൂം നമ്പറായ 112ൽ വിളിച്ച് വിവരം പറയുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



