ഫെൻസിങ് കമ്പികൾ മോഷ്ടിച്ചു

തരിയോട് : വന്യമൃഗശല്യം രൂക്ഷമായ തരിയോട് പഞ്ചായത്തിലെ കുന്നുംപുറം ഭാഗത്തെ തൂക്ക് ഫെൻസിങ് കമ്പികൾ മോഷ്ടിച്ചു. ബുധൻ രാവിലെയാണ് പ്രദേശവാസികൾ വിവരം അറിയുന്നത്. തുടർന്ന് കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചി ലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

കമ്പികൾ അറുത്തെടുത്ത നിലയിലാണ്. കാട്ടാനയടക്കം ജനവാസമേഖലയിലേക്ക് എത്തുന്നത് തടയാൻ സ്ഥാപിച്ച ഫെൻസിങ് മോഷണം പോയത് വന്യജീവി ആക്രമണം രൂക്ഷമാക്കും.

ഫെൻസിങ്ങിന്റെ നഷ്ടപ്പെട്ട ഭാഗം പുനർനിർമിച്ചിട്ടുണ്ട്. ഫെൻസിങ് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top