കാട്ടുപൂച്ച 19 കോഴികളെ കൊന്നു

മുക്കം: വീട്ടിലെ കോഴിക്കൂടിന്റെ നെറ്റ് തകര്‍ത്ത് കാട്ടുപൂച്ച 19 വളര്‍ത്തു കോഴികളെ കൊന്നു. കൂടരഞ്ഞി മേലേ ലക്ഷംവീട് കൊമ്മറോ ഡില്‍ താമസിക്കുന്ന മാകുന്നു മ്മല്‍ മുഹമ്മദിന്റെ വീട്ടിലെ കോ ഴികളെയാണ് കൊന്നത്. കൂട്ടില്‍ അമ്പതോളം കോഴികളുണ്ടായി രുന്നു.

സമീപത്തെ വീട്ടിലെ സിസിടി വിയില്‍ കാട്ടുപൂച്ച വരുന്ന ദൃശ്യം ലഭ്യമായിട്ടുണ്ട്. ദൃശ്യം പരിശോധി ച്ച വനംവകുപ്പ് ഉദ്യോഗസ്ഥരാ ണ് കാട്ടുപൂച്ചയാണെന്ന് സ്ഥിരീ കരിച്ചത്. ഏകദേശം 10,000 രൂപ യുടെ നഷ്ടമുണ്ടായതായി വീട്ടു കാര്‍ പറഞ്ഞു.

ശനി രാത്രി 10നുശേഷമാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കൂട് തകര്‍ത്ത് കോഴികളെ കൊ ന്നത് കണ്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top