കിണറിൽവീണ കാട്ടുപന്നികളെ വെടിവച്ചു

നാദാപുരം : പുറമേരി എസ് വി എൽപി സ്കൂളിന് സമീപം കിണറിൽവീണ കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

പരപ്പിൽ സഫിയയുടെ വീട്ടിലെ ആൾമറയില്ലാത്ത കിണറിലാണ് ഏഴ് പന്നികൾ വീണത്. ശബ്ദം കേട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പന്നിക്കൂട്ടത്തെ കണ്ടത്.

ഫോറസ്റ്റ് എം പാനൽ ഷൂട്ടർ പ്രദീപ്‌കുമാർ അരൂർ, സഹായികളായി നിഷിൽ ലാൽ, വി ടി ബിനീഷ് എന്നിവർ ചേർന്നാണ് വെടിവച്ച് കൊന്നത്. അഗ്നിരക്ഷാസേനയെത്തി പന്നികളെ കരക്കെത്തിച്ച് കുഴിച്ചുമൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top