
വളാഞ്ചേരി : മാനസിക വെല്ലുവിളി നേരിടുന്ന ആൺകുട്ടിക്കുനേരെ അതിക്രമം നടത്തിയയാളെ വളാഞ്ചേരി പൊലീസ് പിടികൂടി. ആതവനാട് കാട്ടിലങ്ങാടി മറ്റത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്.
ആൺകുട്ടിയെ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്റ്റേഡിയത്തിനടുത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം കുട്ടിയെ മർദിച്ച് മൊബൈൽഫോണും കവർന്നു.
ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എസ്സിപിഒ ശൈലേ ഷ്, സിപിഒ വിജയ്‌നന്ദു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ 2020-ൽ 16 വയസ്സുകാരനെ പീഡിപ്പിച്ചതിന് വളാഞ്ചേരി സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



