ഡൽഹിയി വായുമലിനീകരണം വീണ്ടും ‘ഗുരുതരം’

ന്യൂഡൽഹി : കടുത്ത ശൈത്യം തുടരുന്നതിനിടെ വീണ്ടും ‘ഗുരുതര’ വിഭാഗത്തിലേക്ക് പ്രവേശിച്ച് ഡൽഹിയിലെ വായുഗുണനിലവാര സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യതലസ്ഥാനത്തെ കഴിഞ്ഞ ഒരാഴ്ചത്തെ എക്യുഐ “അതീവ മോശം’ വിഭാഗത്തിലായിരുന്നു.

തിങ്കളാഴ്ച എക്യുഐ 400 കടന്ന് ഗുരുതര വിഭാഗത്തിലായി. 27 നിരീക്ഷണ കേന്ദ്രങ്ങളിലും എക്യുഐ ഗുരുതരമാണ്. വായുമലിനീകരണം മൂലം രാജ്യ തലസ്ഥാനത്ത് പുകമഞ്ഞും വ്യാപകമായി.

വ്യോമ ഗതാഗതമടക്കം താളംതെറ്റി. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ 10 വിമാനം റദ്ദാക്കി. 270 വിമാനങ്ങൾവൈകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top