
കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വാഹന അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. വാനിൽ സഞ്ചരിച്ചിരുന്ന ചേളന്നൂർ സ്വദേശി സിദ്ദീഖ് (38) ആണ് മരിച്ചത്.
കാട്ടുപന്നി ചാടിയതിനെ തുടർന്നു വെട്ടിച്ച കണ്ണൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ എതിരെ വന്ന തൃശൂരിലേക്ക് പോവുകയായിരുന്ന ഒമ്നി വാനുമായി ഇടിച്ചാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




