എടപ്പാള്‍:കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കാഞ്ഞിരക്കുറ്റിയില്‍ റോഡിന് കുറുകെചാടിയ കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ട്രാവലര്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലിടിച്ച് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ബൈക്കിന് സമീപം നിന്നിരുന്ന മുഹമ്മദ് സനീജ്, ട്രാവലറിലെ യാത്രക്കാരനായ എടപ്പാള്‍ സ്വദേശി അഭിനന്ദ് (9) എന്നിവരെ നിസാര പരിക്കുകളോടെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടപ്പാളില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചത്തു.




