വന്യമൃഗശല്യം രൂക്ഷം: കര്‍ഷകര്‍ ദുരിതത്തില്‍

HIGHLIGHTS : Wild animal infestation is increasing: Farmers are in distress

നാദാപുരം : ഉരുള്‍ നാശം വിതച്ച വിലങ്ങാട് മേഖലയില്‍ കര്‍ഷകര്‍ക്ക് ദുരിതം വിതച്ച് വന്യമൃഗശല്യം. മഞ്ഞച്ചിളി, വലിയ പാനോം, കുത്താടി, ആന കുഴി, വായാട് ഭാഗങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായത്. കുര ങ്ങ്, കാട്ടുപന്നി തുടങ്ങിയവയാ ണ് ഈ മേഖലകളില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം വരുത്തുന്നത്.

ഉരുള്‍ നാശം വിതച്ച മേഖല കളില്‍നിന്ന് ജനങ്ങള്‍ മാറിനി ന്നതോടെയാണ് വനമേഖലക ളില്‍നിന്ന് കൂട്ടത്തോടെ കുര ങ്ങുകള്‍ കൃഷിയിടത്തിലിറങ്ങി യത്. നാളികേരവും ഇളനീരുമാ ണ് കുരങ്ങുകള്‍ നശിപ്പിക്കുന്ന ത്. നാളികേരത്തിന് നല്ല വില ലഭിച്ചുതുടങ്ങിയതോടെ കേരക ര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഇതിനിടയിലാണ് കുര ങ്ങുശല്യം വര്‍ധിച്ചത്. പന്നിശല്യ വും ഈ മേഖലയില്‍ രൂക്ഷമാണ്. തെങ്ങിന്‍ തൈകളും മറ്റും പന്നികള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!