സ്വര്‍ണക്കവര്‍ച്ച: പ്രതികള്‍ പിടിയില്‍

കൊടുവള്ളി : ജ്വല്ലറി അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സ്വര്‍ണ നിര്‍മാണശാല ഉടമയെ കാറിടി ച്ച് വീഴ്ത്തി 1.75 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതി കള്‍ പിടിയില്‍. കവര്‍ച്ചയിലെ മു ഖ്യസൂത്രധാരനായ പാലക്കാട് മാനിപുരം താമസക്കാരനും കൊടുവള്ളിയിലെ സ്വര്‍ണ വ്യാപാരിയുമായ പെരുംകുളങ്ങര രമേശന്‍ (42), തൃശൂര്‍ സ്വദേശിക ളായ വെമ്പനാട് പാവറട്ടി മു ക്കൊല എം വി വിപിന്‍ (35), പാ ലുവ പെരിങ്ങാട്ട് പി ആര്‍ വിമല്‍ (a), പാവറട്ടി മരുത്വാ എംസി ഹരീഷ് (38), പാലക്കാട് തത്തമം ഗലം ചിങ്ങാട്ട് കുളമ്പ് ലതിഷ് എന്നിവരെയാണ് തൃശൂര്‍, പാവറ ട്ടി എന്നിവിടങ്ങളില്‍നിന്ന് എസ് പി നിതിന്‍രാജിന് കീഴിലുള്ള പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ നിന്ന് 1.1 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു. കേസില്‍ ഒരു പ്രതിയെ കുടി പിടികൂടാനുണ്ട്. രമേശന്‍ മറ്റ് പ്രതികള്‍ക്ക് കവര്‍ ച്ചയ്ക്ക് പ്രതിഫലമായി നല്‍കിയ 12 ലക്ഷം രൂപയും കണ്ടെടുത്ത തായി പൊലീസ് പറഞ്ഞു.

കൊടുവള്ളിയിലെ സ്വര്‍ണ നിര്‍മാണശാല ഉടമ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കല്‍ നിന്നാണ് കാറിലെത്തിയ നാ ലംഗ സംഘം സ്വര്‍ണം കവര്‍ന്ന ത്. ബുധനാഴ്ച രാത്രി 10ഓടെ കടയടച്ചശേഷം സ്വര്‍ണവുമായി
സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുക യായിരുന്ന ബൈജുവിനെ പിന്തു ടര്‍ന്നെത്തിയ സംഘം മുത്തമ്പ ലത്തുവച്ച് കാറിടിച്ച് തെറിപ്പിച്ച് വാഹനത്തിലുണ്ടായിരുന്ന സ്വ ര്‍ണമടങ്ങിയ ബാഗ് തട്ടിയെടു ത്ത് കടന്നുകളയുകയായിരു ന്നു.

തുടര്‍ ന്നാണ് പാലക്കാട്ടേക്ക് പോയ രമേശനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതി കരളെക്കുറിച്ചും വിവരം കിട്ടി കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വ്യാജ നമ്പര്‍ പതിച്ച കാരും പിടികൂടി. രമേശന്‍ സുഹൃത്തായ ലതി ഷ് മുഖേന വിപിനെ ബന്ധപ്പെട്ട് 20 ലക്ഷം രൂപ വിപിനും സംഘ ത്തിനും നല്‍കാമെന്ന് പറഞ്ഞ് കവര്‍ച്ച ആസുത്രണം ചെയ്യുക യായിരുന്നുവെന്ന് പൊലീസ് പറ ഞ്ഞു. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, പി ബി ജു, എസ്പിഒമാരായ എന്‍ എം ജയരാജന്‍, ടി അനൂപ് പി പി ജി നീഷ്, കൊടുവള്ളി സ്റ്റേഷനിലെ എസ്പിമാരായ എ കെ രതീഷ്, കെ വി സുമേഷ്, എസ് ശ്രീജേ ഷ്, എന്‍ നവാസ്, എന്‍ സന്ദീപ്, താമരശേരി എസ്ഐ ആര്‍ സി ബിജു, എസ്സിപിഒ ജിജീഷ് കു മാര്‍, എം വി നിഷാദ്, വി.എം സു രജ്, സി കെ ശ്രീജിത്ത് എന്നിവര ടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top