മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു

മഞ്ചേരി: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തിക്കൊന്നു. നാരങ്ങാതൊടി കുഞ്ഞിമുഹമ്മദ്(65)നെയാണ് ഭാര്യ നഫീസ കറിക്കത്തിക്കൊണ്ട് കുത്തിക്കൊന്നത്.

ബുധാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്.

ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബഹളംകേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് മുഹമ്മദിനെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

നഫീസയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Share news
error: Content is protected !!
Scroll to Top